ദോഹ/ബാങ്കോക്ക്: തായ്ലൻഡിലെ സാമേലയിൽ നടക്കുന്ന 25-ാമത് ഏഷ്യൻ ഓപ്പൺ ടൂർ ബീച്ച് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഖത്തറിന്റെ ഷെരീഫ് യൂനസ് - അഹമ്മദ് തിജാൻ സഖ്യം സെമി ഫൈനലിൽ പ്രവേശിച്ചു. ബുധനാഴ്ച നടക്കുന്ന സെമി ഫൈനലിൽ ഓസ്ട്രേലിയയാണ് ഖത്തറിന്റെ എതിരാളികൾ.
ക്വാർട്ടർ ഫൈനലിൽ കരുത്തരായ കസാക്കിസ്ഥാൻ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് (21-16, 21-18) പരാജയപ്പെടുത്തിയാണ് ഖത്തർ അവസാന നാലിൽ ഇടംപിടിച്ചത്. ......
ദോഹ: നിലവിലെ പ്രാദേശിക പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണുന്നതിന് മേഖലയിലെ രാജ്യങ്ങളുടെ കൂട്ടായ ഇടപെടൽ അനിവാര്യമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി പറഞ്ഞു. ......
ദോഹ/ന്യൂയോർക്ക്: ഖത്തർ ധനമന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി അമേരിക്ക സന്ദർശനത്തിന്റെ ഭാഗമായി ന്യൂയോർക്കിൽ പ്രമുഖ ആഗോള ധനകാര്യ സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും മേധാവികളുമായി കൂടിക്കാഴ്ച നടത്തി. വിവിധ സ്ഥാപനങ്ങളുമായി വെവ്വേറെ നടത്തിയ ചർച്ചകളിൽ സാമ്പത്തിക-വാണിജ്യ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
ബ്ലാക്ക്സ്റ്റോൺ ചെയർമാനും സി.ഇ.ഒയുമായ സ്റ്റീഫൻ എ. ......
ബെർലിൻ:ആവേശകരമായ രണ്ടാം പാദ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്കൊടുവിൽ ബാഴ്സലോണയെ തളച്ച് അത്ലറ്റിക്കോ മാഡ്രിഡും, ലിവർപൂളിനെ തകർത്ത് നിലവിലെ ചാമ്പ്യന്മാരായ പാരിസ് സെന്റ് ജർമ്മനും (PSG) യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ പ്രവേശിച്ചു.ആദ്യ പാദത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ട ബാഴ്സലോണ രണ്ടാം പാദത്തിൽ ശക്തമായ തിരിച്ചുവരവിനാണ് ശ്രമിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലamine യമാൽ, ഫെറാൻ ടോറസ് എന്നിവർ നേടിയ ഗോളുകൾ ബാഴ്സയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും അഡെമോള ലൂക്ക്മാന്റെ ഗോൾ അത്ലറ്റിക്കോയ്ക്ക് ആകെ സ്കോറിൽ (3-2) ലീഡ് നൽകി. ......
ദോഹ: ദോഹ സ്റ്റാർസ് ലീഗിലെ (ദോഹ ബാങ്ക് ലീഗ്) പതിനേഴാം റൗണ്ടിലെ മത്സരവുമായി ബന്ധപ്പെട്ട് ഖത്തർ എസ്.സിക്കെതിരെ അൽ ഷമാൽ ക്ലബ്ബ് നൽകിയ പരാതി അച്ചടക്ക സമിതി അംഗീകരിച്ചതായി സൂചന. ഇതോടെ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ഷമാലിന് മൂന്ന് പോയിന്റ് ലഭിക്കാൻ വഴിയൊരുങ്ങും. ......
ദോഹ: ഖത്തറിലെ ആരോഗ്യ സ്ഥാപനങ്ങളുടെ നിർമ്മാണത്തിനുള്ള ലൈസൻസിംഗ് നടപടികൾ കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായി, പൊതുജനാരോഗ്യ മന്ത്രാലയം (MoPH) നഗരസഭ മന്ത്രാലയത്തിന്റെ കെട്ടിട നിർമ്മാണ പെർമിറ്റ് സംവിധാനവുമായി (Building Permit System) ഇലക്ട്രോണിക് സംയോജനം പൂർത്തിയാക്കി. പുതിയ പരിഷ്കാരം നിലവിൽ വന്നതോടെ നിക്ഷേപകർക്ക് കൂടുതൽ വേഗത്തിലും സുതാര്യമായും അനുമതികൾ ലഭ്യമാകും.
നേരത്തെ ആരോഗ്യ സ്ഥാപനങ്ങളുടെ എഞ്ചിനീയറിംഗ് ഡ്രോയിംഗുകൾ അംഗീകരിക്കുന്നതിനായി നിക്ഷേപകർ പൊതുജനാരോഗ്യ മന്ത്രാലയത്തിൽ നേരിട്ട് എത്തണമായിരുന്നു. ......
പി വി എ നാസർ
ദോഹ: പ്രാദേശികമായ വെല്ലുവിളികളും സംഘർഷ സാഹചര്യങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും പ്രത്യാശയുടെയും ഐശ്വര്യത്തിന്റെയും സന്ദേശവുമായി ഖത്തറിലെ മലയാളി സമൂഹം വിഷു ആഘോഷിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുമ്പോഴും ആഘോഷങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെയാണ് പ്രവാസികൾ ഈ ദിനത്തെ വരവേറ്റത്.
പുലർച്ചെ തന്നെ വീടുകളിൽ കണിയൊരുക്കി മുതിർന്നവരും കുട്ടികളും വിഷുവിനെവരവേറ്റു.പൂത്തുലഞ്ഞ കണിക്കൊന്നകൾ നാട്ടിൽ നിന്ന് എത്തിയതിനാൽ മലയാളി ഗൃഹങ്ങളിൽ യഥാർത്ഥ വിഷുക്കാലത്തിന്റെ പ്രതീതിയായിരുന്നു. ......
ദോഹ: ഖത്തറിലെ വിവിധ സർക്കാർ സ്ഥാപനങ്ങൾക്കിടയിൽ മാധ്യമ ഏകോപനം മെച്ചപ്പെടുത്തുന്നതിനും വാർത്താ വിനിമയ രംഗത്ത് ഏകീകൃത സ്വഭാവം കൊണ്ടുവരുന്നതിനുമായി ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് (GCO) ജോയിന്റ് ന്യൂസ് റൂം ഏകോപന യോഗം വിളിച്ചുചേർത്തു. നിലവിലെ സാഹചര്യങ്ങളും വികസന പ്രവർത്തനങ്ങളും മുൻനിർത്തി സർക്കാർ സ്ഥാപനങ്ങളുടെ മാധ്യമ പ്രവർത്തനങ്ങളെ ഒകോപിപ്പിക്കുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം.
ജി.സി.ഒ ഡയറക്ടർ ഷെയ്ഖ് ജാസിം ബിൻ മൻസൂർ ബിൻ ജബർ അൽ താനി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ......
ദോഹ: ആധുനിക സാങ്കേതിക വിദ്യകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസും (AI) ഇന്റർനെറ്റ് ഓഫ് തിങ്സും (IoT) സംയോജിക്കുന്നത് ലോകത്തെ പുതിയൊരു ഡിജിറ്റൽ വിപ്ലവത്തിലേക്ക് നയിക്കുകയാണെന്ന് വിദഗ്ധർ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (IEI) ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച “AI Transforming IoT Eco System” എന്ന വെബിനാറിലാണ് സാങ്കേതിക മേഖലയിലെ ഈ നൂതന മാറ്റങ്ങൾ ചർച്ചയായത്.
ഖത്തറിലെ എഞ്ചിനീയറിംഗ് സമൂഹത്തിനായി സംഘടിപ്പിച്ച പരിപാടിയിൽ IEI ഖത്തർ ചാപ്റ്റർ ചെയർമാൻ അബ്ദുൽ സത്താർ അധ്യക്ഷത വഹിച്ചു. ......
അബുദാബി: ഏപ്രിൽ മാസത്തിലെ വാരാന്ത്യ ‘ബിഗ് ടിക്കറ്റ്’ ഇ-നറുക്കെടുപ്പിൽ മൂന്നു മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യക്കാർക്ക് ഭാഗ്യം തുണയായി. പ്രവാസി മലയാളികൾ ഉൾപ്പെടെ വിജയികളായ ഓരോരുത്തർക്കും 25,000 ദിർഹം (ഏകദേശം 5.5 ലക്ഷം രൂപയ്ക്ക് മേൽ) വീതമാണ് ലഭിച്ചത്. ......